Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brutality

ത​നി​ക്കു​ നേ​രേ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം കാ​ര്യ​മാ​ക്കു​ന്നി​ല്ലെന്ന് രാ​ഹു​ല്‍

ന്യൂ​​​​ഡ​​​​ല്‍​ഹി: ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും എം​​​​പി​​​​മാ​​​​രും ന​​​​ട​​​​ത്തി​​​​യ ധ​​​​ര്‍​ണ​​​​യ്ക്കി​​​​ടെ ഡ​​​​ല്‍​ഹി പോ​​​​ലീ​​​​സ് ത​​​​ന്നെ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത​​​​തി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​യോ ഭ​​​​യ​​​​മോ ഇ​​​​ല്ലെ​​​​ന്ന് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി.

ബി​​​​ജെ​​​​പി​​​​യും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രും ത​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തു​​​​ന്ന കു​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ കാ​​​​ര്യ​​​​മാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​മാ​​​​ണു ത​​​​നി​​​​ക്കു പ്ര​​​​ധാ​​​​ന​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​ന്നോ​​​​ട് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു പെ​​​​രു​​​​മാ​​​​റി​​​​യ​​​​തെ​​​​ന്ന​​​​ത് അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. അ​​​​തൊ​​​​ന്നും കാ​​​​ര്യ​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല. ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യ​​​​തി​​​​ന്‍റെ അ​​​​ഞ്ചി​​​​ര​​​​ട്ടി ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണ്. എ​​​​ന്നാ​​​​ല്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളോ​​​​ട് എ​​​​ന്താ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്ന​​​​തി​​​​ലാ​​​​ണു ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തി​​​​നും എ​​​​ന്തു സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു? ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച, അ​​​​തു​​​​മൂ​​​​ലം കു​​​​ട്ടി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​ന്ന വി​​​​ല എ​​​​ന്നി​​​​വ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം ശ്ര​​​​ദ്ധ​​​​യെ​​​​ന്നും രാ​​​​ഹു​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

രാ​​​​ഹു​​​​ല്‍ഗാ​​​​ന്ധി വാ​​​​ക്കു മാ​​​​റി​​​​യെ​​​​ന്ന കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര സിം​​​​ഗി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തെ രാ​​​​ഹു​​​​ല്‍ പു​​​​ച്ഛി​​​​ച്ചു​​​​ ത​​​​ള്ളി. ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് അ​​​​പ്ര​​​​സ​​​​ക്ത​​​​നാ​​​​ണ്. ഇ​​​​പ്പോ​​​​ഴു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് റോ​​​​ളൊ​​​​ന്നു​​​​മി​​​​ല്ല. അ​​​​ത്ത​​​​രം ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ മ​​​​റു​​​​പ​​​​ടി അ​​​​ര്‍​ഹി​​​​ക്കു​​​​ന്നി​​​​ല്ല- രാ​​​​ഹു​​​​ല്‍ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​ക്കു​​​​ മു​​​​മ്പി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ധ​​​​ര്‍​ണ​​​​യ്ക്കി​​​​ടെ ച​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യാ​​​​ല്‍ പ്ര​​​​ശ്‌​​​​നം തീ​​​​രു​​​​മെ​​​​ന്ന് രാ​​​​ഹു​​​​ല്‍ പ​​​​റ​​​​ഞ്ഞെ​​​​ന്നും പി​​​​ന്നീ​​​​ട് അ​​​​തു മാ​​​​റ്റി​​​​യെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സ​​​​ഹ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ച​​​​ത്.

Latest News

Corehub Up